കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ – സിജി യുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ പ്രഖ്യാപനവും വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഇ. ടി. മുഹമ്മദ് ബഷീർ എം. പി. നിർവഹിച്ചു. കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഐ. എ. എസ് രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

അന്താരാഷ്ട സമ്മേളനം ആസ്റ്റർ ഹെല്ത്ത്കെയർ എം. ഡി. ഡോ: ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ: ടി. ആർ. ഗോപാലകൃഷ്ണൻ നായർ, സിജി ഇന്റർനാഷണൽ വൈസ് ചെയർമാൻ ഡോ: സുനിൽ ഷംസുദ്ദീൻ എന്നിവർ പ്രഭാഷണം നടത്തി.

റിസോഴ്സ് മീറ്റ്, വുമൻ കലക്റ്റീവ് മീറ്റ്, അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം എന്നിവയും പരിപാടികളുടെ ഭാഗമായിരുന്നു. റിസോഴ്സ് മീറ്റിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് സഹജോൽസു മുഖ്യപ്രഭാഷണം നടത്തി. വുമൻ കലക്റ്റീവ് മീറ്റിൽ എം. ജി. യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസിലർ ഡോ: ഷീന ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി .

ചടങ്ങിൽ പി. എ. അബ്ദുൽ സലാം (പ്രസിഡന്റ്‌, സിജി), ഡോ: ഇസഡ്. എ. അഷറഫ് (ജനറൽ സെക്രട്ടറി, സിജി), കെ. എം മുസ്തഫ (ചെയര്‍മാന്‍, സിജി ഇന്റർനാഷണൽ), ഡോ: യാസീൻ അഷ്‌റഫ് (വൈസ് പ്രസിഡന്റ്, സിജി) ഡോ: എ. ബി. മൊയ്‌ദീൻകുട്ടി (ഡയറക്ടർ, കേരള മൈനോറിറ്റി വെൽഫെയർ), പി. സി. മുസ്തഫ (ഐഡി ഫുഡ്‌സ്), ഡോ: സിദ്ദിഖ് പുലാക്കൽ (കാമ്പ്, യു. കെ.), കമാൽ ഹുസൈൻ (ടാലെന്റ് ഗ്രോവ്, യു. എസ്. എ.), മുഹമ്മദ് ഫിറോസ് (മുൻ ചെയര്‍മാന്‍, സിജി ഇന്റർനാഷണൽ), കെ. പി. ഷംസുദ്ധീൻ (ഡയറക്ടർ, സിജി ഡിജിറ്റൽ എംപവർമെന്റ്) ഡോ: റിയാസ് അബ്ദുള്ള (കാമ്പ്, യു.കെ) എ. പി. നിസാം (ഡയറക്ടർ, സിജി എച്. ആർ. ഡി), സിറാജുദ്ധീൻ പറമ്പത്ത് (കൺവീനർ) തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ സിജി പ്രവർത്തകരും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.