കോഴിക്കോട്: സിജിയുടെ സ്ഥാപകദിനാഘോഷമായ സിജി-ഡേ ഉൽഘാടനം കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് നിർവഹിച്ചു.

പരിസ്ഥിതി മലിനീകരണം, അമിത സ്വര്‍ണ്ണാഭരണഭ്രമം, അനാരോഗ്യകരമായ ഭക്ഷണ ശീലം തുടങ്ങിയ തെറ്റായ ജീവിത രീതികള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ക്കും സിജി

മുന്‍കൈയെടുക്കണമെന്ന് മേയര്‍ പറഞ്ഞു. പിന്നോക്കം നിന്ന സമൂഹത്തെ വിദ്യാഭ്യാസ പുരോഗതിയിലൂടെ മുന്നോട്ട് നയിക്കുന്നതിന് സിജി മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പഠനത്തില്‍ ആണ്‍കുട്ടികള്‍ പിന്നോക്കം നില്‍ക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്കും സിജി താല്‍പ്പര്യമെടുക്കണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു.

സിജി ക്യാമ്പസിലെ വനവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും വൃക്ഷത്തൈ നട്ടു കൊണ്ട് മേയർ നിർവഹിച്ചു.

ചടങ്ങിൽ സിജി വൈസ് പ്രസിഡണ്ട് ഡോക്ടർ ഇസെഡ്. എ അഷ്റഫ് അധ്യക്ഷനായിരുന്നു. സിജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി സലീം സ്വാഗതവും  ഡൊമിനിക് മാത്യു നന്ദിയും പറഞ്ഞു.