സിജിയിൽ കരിയർ ഗൈഡൻസിൽ ഡിപ്ലോമ

കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ഒരു വർഷത്തെ ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് കോഴ്സിന്റെ ഒൻപതാമത് ഓഫ്‌ലൈൻ (ജൂലൈ) ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

രണ്ട് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സ് ഒരു വർഷം ദൈർഘ്യമുള്ളതാണ്. കോൺടാക്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും ഉൾപ്പെടുന്ന ഈ കോഴ്സ് കരിയർ ഗൈഡൻസിലും കൗൺസിലിംഗിലും വൈദഗ്ധ്യം നൽകുന്നു.

അംഗീകൃത സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് താല്പര്യമുള്ളവർക്ക് 30 ജൂൺ 2022 വരെ www.cigi.org/lms എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 808 666 4006, 808 666 4004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.