സത്യാനന്തര ലോകത്തെ സത്യ പ്രചാരകരാവണം വിദ്യാർത്ഥികൾ: വി ആർ സുധീഷ്

കോഴിക്കോട്: നുണകളാവർത്തിച്ച് സത്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് കുട്ടികളെ സത്യത്തിന്റെ വക്താക്കളാക്കി മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള പരിശീലനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രശസ്ത എഴുത്തുക്കാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വി ആർ സുധീഷ് സിജി സമ്മർ ക്യാമ്പ് 2022ന്റെ ഭാഗമായി പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള “ടെൻ ടാലന്റ് ടീൻസ് സഹവാസ ക്യാമ്പ്” ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സിജി റിസോഴ്സ് പേഴ്സൺ നസീബ ബഷീറിന്റെ പ്രഥമ കവിതാസമാഹാര കവർ പ്രകാശനം ദേവഗിരി സെന്റ് ജോസഫ് കോളേജ് മലയാള ഡിപ്പാർട്ടമെന്റ് അസിസ്റ്റന്റ് പ്രൊഫസർ ബിബിൻ ആന്റണി നിർവഹിച്ചു.

ഡോ: ഇസെഡ് എ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ സിനിമാ നടൻ നവാസ് വള്ളിക്കുന്ന് ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. ചടങ്ങിൽ സിറാജുദ്ദീൻ പറമ്പത്ത്, റകീബ് മണിയൂർ തുടങ്ങിയവർ സംസാരിച്ചു.