ശാസ്ത്ര പ്രതിഭകളെ വളർത്താൻ സിജി പ്രൊജക്റ്റ്‌ ഇൻഫിനിറ്റി

കോഴിക്കോട്: ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ച പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിജി നടപ്പിലാക്കുന്ന പ്രൊജക്റ്റ് ഇൻഫിനിറ്റിയുടെ അഞ്ചാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ടി ശാസ്ത്ര വിഷയങ്ങളിൽ നൈപുണ്യം വളർത്താൻ സഹായകമാവുന്ന പരിശീലന പരിപാടികളും വ്യക്തിത്വ വികസന ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്.

ആറാം ക്ലാസ്സിൽ പഠിക്കുന്ന പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ജൂലൈ 20 വരെ സിജി വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വെബ്‌സൈറ്റ്: www.cigi.org/projectinfinity കൂടുതൽ വിവരങ്ങൾക്ക്: +91 8086662005.