വിദ്യാഭ്യാസം സമൂഹനന്മക്കാവണം

ചേവായൂർ: സമൂഹ നന്മക്ക് ഊന്നൽ നൽകികൊണ്ടായിരിക്കണം 21ആം നൂറ്റാണ്ടിലെ വിദ്യാഭാസമെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക നർഗീസ് ബീഗം പ്രസ്താവിച്ചു. കോഴിക്കോട് ചേവായൂരിൽ സെൻറർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി), ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ സമ്മർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

‘ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ നൈപുണികൾ എന്ന ആശയത്തിലൂന്നി നടത്തി വരുന്ന സമ്മർ ക്യാമ്പിലെ വിവിധ ബാച്ചുകളിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്യാമ്പിൽ 80ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.

ക്യാമ്പ് ഫാക്കൽറ്റി സാദിഖ് ഓമശ്ശേരി അദ്ധ്യക്ഷനായ ചടങ്ങിൽ ക്യാമ്പ് ഫെസിലിറ്റേറ്റർ ഫരീദ സലാം സ്വാഗതവും ശരീഫ നന്ദിയും പറഞ്ഞു.