മെഡിക്കൽ വിദ്യാർത്ഥികൾക്ക് 1.25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തുന്ന യാസ്മിൻ മുസ്തഫ മെഡിക്കൽ ഫെല്ലോഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത
▪️2021-22 അധ്യയന വർഷത്തിൽ ഏതെങ്കിലും ഗവണ്മെന്റ് കോളേജിൽ ഒന്നാം വർഷ MBBS/ BDS/ BHMS/ BAMS കോഴ്‌സിന് പ്രവേശനം നേടിയവരാകണം

▪️പട്ടികജാതി/ പട്ടികവർഗ്ഗ / പിന്നോക്ക വിഭാഗത്തിൽപെട്ട വിദ്യാർത്ഥിയായിരിക്കണം

▪️കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടുള്ളതല്ല

▪️പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചിരിക്കണം

അപേക്ഷ സമർപ്പിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://forms.gle/6fKnWvcL3ezJRcDD7

അവസാന തിയ്യതി: ജൂൺ 25, 2022

കൂടുതൽ വിവരങ്ങൾക്ക്:
📞 +91 8086663004