സിജി മഹല്ല് ശാക്തീകരണ യജ്ഞം സെയ്ജ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര / സംസ്ഥാന സർവ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കിംഗ്, ഇൻഷുറൻസ് റെയിൽവെ, പോലീസ്, പ്രതിരോധ സേന തുടങ്ങിയ എല്ലാവിധ സർക്കാർ ജോലികൾ, റിക്രൂട്ട്മെൻറ് ബോഡികൾ, നിയമന രീതികൾ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് മഹല്ല് പ്രതിനിധികൾക്ക് അവബോധം നൽകുന്നതിനായി സെമിനാർ (ആറാമത്) സംഘടിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. ഇ എൻ അബ്ദുൽ ലത്തീഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. സിജി റിസോഴ്‌സ് പേഴ്സൺ റമീസ് പാറാൽ സെഷൻ നയിച്ചു. സിജി പ്രസിഡണ്ട് പി എ അബ്ദുൽ സലാം, ജനറൽ സെക്രട്ടറി ഡോ ഇസഡ് എ അഷ്‌റഫ്, പ്രോജക്ട് കോഓർഡിനേറ്റർ ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു