ഏറ്റവും നൂതനവും തൊഴിൽ സാധ്യതയുള്ളതുമായ  കോഴ്സുകൾ പരിചയപ്പെടുത്തുക എന്ന ലഷ്യത്തോടെ സെൻറർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി )  ആർട്സ് & സയൻസ് കോളേജുകളിൽ കരിയർ  ഗൈഡൻസ് ശിൽപശാലകൾ സംഘടിപ്പിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാശ്രയ കോളജുകൾ  ഉൾപ്പടെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക്  ഈ കാമ്പയിനിൽ പങ്കെടുക്കാം.വ്യത്യസ്ത പഠന ശാഖകളിലെ സാധ്യതകളും, അവ  കരസ്ഥമാക്കുന്നതിനാവശ്യമായ  മുന്നൊരുക്കങ്ങളും വിശദമാക്കുന്ന പരിശീലന ക്ലാസുകൾ അതത്  കോളേജുകളിൽ സംഘടിപ്പിക്കുന്നതാണ്.പ്രശസ്ത കരിയർ വിദഗ്ധനും സിജി കരിയർ ഡിപ്പാർട്ടുമെന്റ് ഡയറക്ടറുമായ  എം. വി. സക്കരിയ ശിൽപശാലകൾക്ക് നേതൃത്വം നൽകും

താൽപര്യമുള്ള കോളേജുകൾ സെപ്‌റ്റംബർ 30 നകം   8086664001 / 8086664006 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.