മിഷൻ 100 C4C യുടെ ഭാഗമായി നൂറ് കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടതിന്റെ പ്രഖ്യാപനവും സീ- ഐഡിയ പ്രൊജക്ടിന്റെ ഉൽഘാടനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച കോമ്പിറ്റൻഷ്യ സമാപിച്ചു.

കേരളാ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. ഏ.പി. അബദുൽ വഹാബ് പരിപാടി ഉൽഘാടനം ചെയ്തു.
സിജി വൈസ് പ്രസിഡണ്ട് എഞ്ചി. മുഹമ്മദ് കുട്ടി മിഷൻ പൂർത്തീകരണ പ്രഖ്യാപനം നടത്തി. ഐ. ഡി. ഫ്രഷ് ചെയർമാൻ പി സി മുസ്തഫ സി ഐഡിയയുടെ സമാരംഭം കുറിച്ചു . മെറൽഡാ ഗ്രൂപ്പ് ചെയർമാൻ ഏ.കെ. നിഷാദ് സമ്മാനദാനം നടത്തി.

എൻ പി ഹാഫിസ് മുഹമ്മദ് , എ പി നിസാം എന്നിവർ വിവിധ സെഷനുകൾ നയിച്ചു . പ്രസിഡന്റ് അബ്ദുൽ സലാം അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ ഇസഡ് എ അഷ്‌റഫ് സ്വാഗതവും . സി 4 സി ഡയറക്ടർ കെ എ മുനീർ നന്ദിയും പറഞ്ഞു