കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും സന്നദ്ധ പ്രവർത്തകർക്കും ശാസ്ത്രീയമായ പരിശീലനം അനിവാര്യമാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ.വൈസ് ചാൻസലർ ഡോ. പി. മോഹൻ അഭിപ്രയപ്പെട്ടു. സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തി വരുന്ന ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസിന്റെ ഏഴാമത് ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിരുചി കൃത്യമായി നിർണയിച്ചു ഉചിതമായ കോഴ്സുകൾക്ക് ചേരുമ്പോഴാണ് വ്യക്തിത്വത്തിന് അനുയോജ്യമായ ഉന്നത കരിയർ ശ്രേണിയിൽ എത്തി ചേരാൻ പ്രാപ്തരാവുക എന്നദ്ദേഹം പറഞ്ഞു.പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ. യാസീൻ അഷ്റഫ് അധ്യക്ഷത വഹിച്ചു. എൻജിനീയർ മുഹമ്മദ് കുട്ടി, ഡോ. ഇസഡ് . എ. അഷ്റഫ്, എം.വി. സകരിയ്യ, ഡോ. ടി.പി. എ. ഫരീദ്, പി.ഒ റമീം എന്നിവർ സംസാരിച്ചു. ഡയറക്ടർ ഡൊമിനിക് മാത്യു സ്വാഗതവും കോഓർഡിനേറ്റർ ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

അധ്യാപകർ , മനഃശാസ്ത്രജ്ഞർ , ഉദ്യോഗസ്ഥർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് സിജിയിലെ കോഴ്സിന് ചേർന്നിട്ടുള്ളത്