കോഴിക്കോട്: ആറാം ക്ലാസ്സിൽ പഠിക്കുന്ന പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി ഉന്നത കോഴ്സുകൾക്കും  മികച്ച കരിയറിനും പ്രാപ്തരാക്കുന്നതിന് സിജി നടപ്പാക്കുന്ന C-iDea പ്രോജക്ടിന്റെ സെന്റർ ചേവായൂർ സിജി ആസ്ഥാനത്തും ആരംഭിക്കുന്നു.

മിടുക്കരായ വിദ്യാർത്ഥികളെ  IIT, AIIMS, IIM, Central Universities തുടങ്ങിയ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  സിവിൽ സർവീസ് പോലുള്ള ഉയർന്ന കരിയറുകളിലും എത്തിക്കുന്നതിന് ആവശ്യമായ നൈപുണ്യം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ചേവായൂർ സെന്ററിൽ ചേരാവുന്നതാണ്.

പദ്ധതിയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സിജി നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

REGISTER FOR C-iDea

 

–>അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

–>പരീക്ഷ തിയതി: ഒക്ടോബർ 13 ഞായർ

–>പരീക്ഷാ കേന്ദ്രവും സമയവും അപേക്ഷിച്ച വിദ്യാർത്ഥികളെ നേരിട്ട് അറിയിക്കുന്നതാണ്

–>മറ്റു സെന്ററുകളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Center for Information and Guidance India

കൂടുതൽ വിവരങ്ങൾക്ക് :
8086 66 3003