×
01 May 2024
0

സർ... ഞാനെന്താ പഠിക്കേണ്ടത്?

ഞാനിപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ്. സാധാരണ കുടുംബത്തില്‍ നിന്നുവരുന്നു. എൻ്റെ സമപ്രായക്കാരൊക്കെ പൊതുവേ, ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെയാണ് പഠിക്കുന്നത്.
പഠനം കഴിഞ്ഞവരൊക്കെ പഠിച്ചതിന്നതനുസരിച്ചുള്ള  ജോലിയല്ല പിന്നീടവർ ചെയ്യുന്നത്.  പ്ലസ് ടു കഴിഞ്ഞ് ഒരു  ഡിഗ്രി വേണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ ഡിഗ്രിക്കു ചേര്‍ന്നത്. 
എനിക്കൊരു ഗൈഡന്‍സ് കിട്ടിയിട്ടില്ല. പലരും പറയുന്നതു കേള്‍ക്കുമ്പോള്‍ ചെറിയൊരു ടെന്‍ഷനുമുണ്ട്.

🟢ഒരു ഹോട്ടലിലേക്ക് കയറുമ്പോൾ അവിടെ നിന്ന് എന്ത് കഴിക്കാൻ, കുടിക്കാൻ കിട്ടും,  എന്ന ആവലാതി പോലെയാണ് പത്ത് , പ്ലസ് ടു കഴിഞ്ഞാല്‍ എന്ത് പഠിക്കും, 
ഏതു കോഴ്സിന് ചേരാനാവും, 
എതു ജോലിക്കാവും ഡിമാൻ്റ്, 
ഏതു കോഴ്‌സ് പഠിച്ചാലാണ് ജോലി കിട്ടുക എന്നൊക്കെയുള്ളത്.
ഭൂരിപക്ഷം കുട്ടികളും പൊതുവേ ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് പഠിക്കുന്നത് എന്നതിനോട് ഞാന്‍ വിയോജിക്കുന്നു. വളരെ വ്യക്തതയോടെ സ്മാര്‍ട്ടായി മുന്നോട്ടു പോകുന്ന അനേകം കുട്ടികൾ നമ്മുടെ ഇടയിലുണ്ട്.  പ്ലാനിങ്ങും ലക്ഷ്യബോധവുമുള്ളവർ ഉയരങ്ങൾ താണ്ടി എത്തേണ്ടിടത്ത് എത്തുന്നു.

✒പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ് ഒരു ഡിഗ്രി വേണമെന്നേ ഉണ്ടായിരുന്നുള്ളോ?
ഏതു വിഷയത്തിലാകണം ഡിഗ്രി എന്ന് ചിന്തിച്ചിരുന്നില്ലേ?
എവിടെ പഠിക്കണം? ഏതു ജോലി, എന്താണ് ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്?
എന്നൊക്കെയുള്ള ചോദ്യങ്ങള്‍  കോഴ്‌സുകളൊക്കെ തിരഞ്ഞെടുക്കുമ്പോൾ സ്വയം ചോദിച്ചിരുന്നുവോ എന്ന് ഒരു കുട്ടിയോട് അന്വേഷിച്ചാൽ ചിലരുത്തരം പറഞ്ഞേക്കാം.
ഇതിനൊക്കെ ഉത്തരമുണ്ടാവണമെങ്കില്‍  ഒരു നല്ല സ്മാർട്ടായ ഗോള്‍ വേണം.
ഓരോ കുട്ടിക്കും ഞാന്‍ എന്തായിത്തീരണം എന്ന ഒരു ധാരണ ഉണ്ടെങ്കില്‍ ബാക്കിയുള്ളതൊക്കെ ക്രമീകരിക്കാന്‍ കുറച്ചുകൂടി എളുപ്പമായിരിക്കും.

▪ ഉദാഹരണത്തിന് പൈലറ്റ് ആകാന്‍ ലക്ഷ്യമുള്ള ആള്‍ ഡോക്ടര്‍ ആകാന്‍ പഠിക്കേണ്ട കോഴ്സും കോളേജും തേടേണ്ട കാര്യം വരുന്നില്ല. വൈമാനികനാകാനുള്ള പഠന കേന്ദ്രങ്ങളെക്കുറിച്ച് തെരഞ്ഞാല്‍ മതി. അതിലേക്കുള്ള വഴിയിലൂടെ യാത്ര പോവുമ്പോൾ പ്ലാൻ A, പ്ലാൻ ബി എന്നീ കാഴ്ചപ്പാടുകളിലൂടെ മുന്നേറണം.

എങ്ങനെയൊക്കെ ആണ് ഇത്തരം തെരെഞ്ഞെടുപ്പുകള്‍ നടത്തേണ്ടത്?
അതെ പറ്റി നമുക്ക് അറിയാൻ ശ്രമിക്കാം.

പ്രധാനപ്പെട്ട കാര്യങ്ങള്‍

1. നിങ്ങളുടെ അഭിരുചി
2. താത്പര്യം
3. പഠന രീതി
4. വ്യക്തിത്വം

മേല്‍പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ സിജി (CIGI) പോലുള്ള ഒരു  കരിയര്‍ ഗൈഡന്‍സ്/കൗണ്‍സിലിംഗ് കേന്ദ്രത്തെ ബന്ധപ്പെടലാണ് ഉചിതം. പ്ലാൻ A, പ്ലാൻ B കാഴ്ചപ്പാടുകൾ ഒരു ക്ലിയർ ഗ്ലാസ് പോലെ പറഞ്ഞ് തരാൻ കരിയർ കൗൺസലർക്കാവും.

5. നിങ്ങളുടെ അധ്യാപകര്‍, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, കൂട്ടുകാര്‍ എന്നിവരുമായുള്ള കരിയർ ചര്‍ച്ചകള്‍ നിങ്ങളുടെ ലക്ഷ്യത്തേയും അതിലേക്കുള്ള മാര്‍ഗങ്ങളെയും എളുപ്പമാക്കാന്‍ സഹായിക്കും.

6. വിവര സാങ്കേതിക വിദ്യയിൽ കുറച്ച് അറിവുണ്ടെങ്കിൽ കരിയര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടൂളുകൾ ആപ്ലിക്കേഷന്‍സുകൾ ലഭ്യമാവുന്നവയെ പരിചയപ്പെട്ട് അറിവ് നേടുക. .

7. ഉന്നത പഠനത്തിനും ജോലി തെരഞ്ഞെടുക്കലിനും ഒക്കെ സഹായിക്കുന്ന ബുക്കുകള്‍ വായിക്കാം. ഉദാ: എ.ബി.സി. ഓഫ് ചൂസിംഗ് എ കരിയര്‍, ദി കരിയേഴ്സ്, ഉയരങ്ങളിലെത്താൻ തുടങ്ങിയവ.

8. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ നടത്തി അഭിരുചി അറിയാവുന്നതാണ്. മൈ നെക്സ്റ്റ് മൂവ്, സിജി നടത്തുന്ന സിഡാറ്റ്, കേരള ഹയർ സെക്കൻ്ററി കെഡാറ്റ്, CBSE/NCERT യുടെ തമന്ന, ഹോളണ്ട് ടെസ്റ്റ്, മൈ സ്കിൽ ഓഡിറ്റ് തുടങ്ങിയവ

9. പരിചയ സമ്പന്നനായ ഒരു കരിയര്‍ കൗണ്‍സിലറുടെ സഹായം തേടാം.
നിങ്ങള്‍ പങ്കെടുത്ത, ചെയ്ത Aptitude Test റിസൾട്ടുകൾ വിശകലനം ചെയ്യാനും വിശദീകരിക്കാനും ശരിയായ മാർഗ്ഗദർശനം നൽകാനും അവര്‍ക്ക് കഴിഞ്ഞേക്കും. (ഇതിന് സഹായകരമായ ഓണ്‍ലൈന്‍ ടെസ്റ്റുകളും ലഭ്യമാണ്).

💦💦കരിയർ ലക്ഷ്യം തേടി യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍

▪ ഈ ലോകത്തിന് നിങ്ങളുടേതു മാത്രമായ ഒരു സിഗ്നേച്ചര്‍ (അടയാളം) കൊടുക്കാനുള്ളതു കൊണ്ട് നിങ്ങളുടെ ജോലിയും നിങ്ങളുടെ പഠനവുമെല്ലാം തികഞ്ഞ വിവേകത്തോടെ തെരഞ്ഞെടുക്കുക.

▪ ഇതുവരെയും ഇങ്ങനെയൊന്നുമല്ലാതെയാണ് ഞാൻ പഠിച്ചത്, 
എനിക്ക് വിചാരിച്ചത് പഠിക്കാന്‍ പറ്റിയില്ല, എനിക്ക് വിചാരിച്ച ജോലി കിട്ടിയില്ല,
ഇനി കൈയിലുള്ളതു വെച്ച് ഞാൻ എന്തു ചെയ്യാനാണ് എന്നൊക്ക നൂറായിരം ചോദ്യങ്ങളോടെ കണ്‍ഫ്യൂഷന്‍സ് ആയി സീന്‍ കോണ്‍ട്രാ ആയിരിക്കുന്നവരോട് .... നിലവിലുള്ള സാഹചര്യത്തിലും ജോലിയിലും ബെസ്റ്റ് അല്ല ബെറ്റർ ആകാന്‍ ശ്രമിക്കുക. നിങ്ങളുടെ ഉള്ള സാഹചര്യം ഉപയോഗിച്ച് ഉണര്‍ന്നു പ്രശോഭിക്കുക. അപ്പോള്‍ നിങ്ങളൊരു ലോക വിജയമായിരിക്കും.

 ▪ ജീവിതം മുഴുവന്‍ ഇതല്ലായിരുന്നു,  ഇങ്ങനെയല്ലായിരുന്നു ഞാന്‍ ആകേണ്ടിയിരുന്നത് എന്നൊക്കെ പറഞ്ഞു പിറുപിറുത്തിട്ട് കാര്യമില്ല. നല്ല വഴി തേടി യാത്ര തുടരണം എങ്കിലേ ലക്ഷ്യസ്ഥാനത്തെത്തൂ.

▪ കുട്ടികളുടെ അഭിരുചിയും താത്പര്യവുമറിഞ്ഞുള്ള വ്യക്തമായ മാർഗ്ഗ നിർദ്ദേശനം ലഭ്യമാവാനുള്ള അനുകൂല വഴികൾ കണ്ടെത്താൻ രക്ഷിതാക്കൾ ശ്രമിക്കയാണെങ്കിൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമാകും.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017