കോഴിക്കോട്: പുതിയ കാലഘട്ടത്തിൻറെ ഏറ്റവും നവീനമായ റോബോട്ടിക്സ് പോലുള്ള കോഴ്സുകൾ പഠിക്കുന്നതിന് ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ പോലും കേരളത്തിലെ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം ഉയർന്നുവന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസ്താവിച്ചു.

കോഴിക്കോട് ചേവായൂരില്‍ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ – സിജി – യുടെ രജത ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാധ്യതകൾ ഏറിയ കോഴ്സുകളും സ്ഥാപനങ്ങളും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയും, അവയിൽ പ്രവേശനം നേടുന്നതിന് ഉചിതമായ മാർഗദർശനം നൽകുകയും ചെയ്യുന്നതില്‍ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ – സിജി മഹത്തായ പങ്ക് വഹിക്കുന്നുണ്ട്. കാലിക പ്രസക്തി വർദ്ധിച്ച വ്യത്യസ്ത കോഴ്സുകൾ പഠിക്കുന്നതിനും പുതിയ മേഖലകളിൽ ചേക്കേറുന്നതിലും മലയാളി വിദ്യാർത്ഥികള്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നതിൽ രക്ഷിതാക്കളും ഭരണസംവിധാനവും കൈകോർത്തു പിടിക്കുന്ന അവസ്ഥയും നിലവിൽ വന്നു കഴിഞ്ഞു. വിദേശ പഠനത്തിലും മലയാളി വിദ്യാർഥികൾ വലിയ താല്പര്യം ആണ് കാണിക്കുന്നത് മെഡിക്കൽ എൻജിനീയറിങ് തുടങ്ങിയ കോഴ്സുകൾക്ക് മാത്രം നേരത്തെ അമിതപ്രാധാന്യം നൽകിയിരുന്ന അവസ്ഥയ്ക്കും വലിയ മാറ്റമാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. മത്സരാധിഷ്ഠിത ലോകത്ത് തൊഴിലുകൾ നേടിയെടുക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം ആര്‍ജ്ജിക്കുന്നതിന് യുവതലമുറയെ പ്രാപ്തരാക്കുന്നതിലും സിജി വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വ്യത്യസ്ത കോഴ്സുകളെ കുറിച്ചുള്ള കേരളീയ സമൂഹത്തിൻറെ അജ്ഞത മാറ്റിയെടുക്കുന്നതിൽ സിജി വഹിച്ച പങ്ക് നിസ്തുലമാണ് വീടകങ്ങൾ ക്ലാസ് മുറികൾ ആയി പരിവർത്തിപ്പിക്കുന്നതിൽ കോവിഡ് കാലത്ത് കേരളം മാതൃകാപരമായ മുന്നേറ്റം നടത്തിയതായി മന്ത്രി പറഞ്ഞു.

ചടങ്ങിൽ സിജി ജനറൽ സെക്രട്ടറി ഏ പി നിസാം അധ്യക്ഷനായിരുന്നു.

കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോക്ടർ എം നാസർ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ ഡോക്ടർ പി എൻ അജിത, ഹേമപാലൻ, ടി സലീം, കബീർ പരപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.


Deprecated: Function get_magic_quotes_gpc() is deprecated in /home/u511725780/domains/cigi.org/public_html/cigi_o/wp-includes/formatting.php on line 4819