കുട്ടികൾക്കായി സിജിയിൽ സൗജന്യ ഏകദിന ക്യാമ്പ്

കോഴിക്കോട്: കുട്ടികളിലെ പഠനപിന്നോക്കാവസ്ഥയും സ്വഭാവ വൈകല്യങ്ങളും തിരിച്ചറിയാനുള്ള സൗജന്യ ക്യാമ്പ് 2022 ഒക്ടോബർ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ചേവായൂർ ക്യാമ്പസ്സിൽ വെച്ച് നടക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന പത്തു പേർക്ക് ആയിരിക്കും ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം. രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി :808666 3009 എന്ന നമ്പറിൽ ബന്ധപ്പെടുക.


Deprecated: Function get_magic_quotes_gpc() is deprecated in /home/u511725780/domains/cigi.org/public_html/cigi_o/wp-includes/formatting.php on line 4819