കോഴിക്കോട്: കേന്ദ്ര സർക്കാർ ജോലികൾക്ക് വേണ്ടി തയ്യാറെടുക്കുന്ന മിടുക്കരായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി) ‘സിജി-സൺറൈസ് ഫെല്ലോഷിപ്പ്’ ഒരുക്കുന്നു. സ്റ്റാഫ് സെക്ഷൻ കമ്മീഷൻ(SSC) നടത്തുന്ന കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ(CGL) പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് ഫെലോഷിപ്പ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കും. സിജി നടത്തുന്ന പ്രിലിംസ്, മെയിൻസ് എക്സാമുകളുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.  അപേക്ഷ നൽകുന്നതിനുള്ള അവസാന തിയതി 25 സെപ്റ്റംബർ 2022. കൂടുതൽ വിവരങ്ങൾക്ക് +918086663004 എന്ന നമ്പറിൽ ബന്ധപെടുക.

Apply Now


Deprecated: Function get_magic_quotes_gpc() is deprecated in /home/u511725780/domains/cigi.org/public_html/cigi_o/wp-includes/formatting.php on line 4819