സിജി കോംപിറ്റൻസി മൂവ്മെന്റിന്റെ ഭാഗമായി തുടക്കം കുറിച്ച പുതിയ ഒരു പദ്ധതിയാണ് സി സർക്കിൾ. പബ്ലിക് സെക്ടർ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ പഠിക്കാൻ ആഗ്രഹിക്കുന്നതോ ആയ പതിനെട്ട് വയസ്സിന് മുകളിലുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഓരോ പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളും അധ്യാപകരും ചേർന്ന ഓൺലൈൻ പഠന കൂട്ടായ്മകളാണ് സിജി സി സർക്കിൾ.

മത്സര പരീക്ഷകളിൽ ഉന്നത റാങ്കുകൾ നേടുന്നതിനും ചെറിയ പ്രായത്തിൽ തന്നെ സർക്കാർ ജോലികൾ കരസ്ഥമാക്കുന്നതിനും വേണ്ടി പ്രാദേശികാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ്‌ വഴി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾ എത്തിക്കുകയും പ്രാക്ടീസ് ടെസ്റ്റുകൾ നടത്തി സ്വയം പഠന അവലോകനം നടത്താനും പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനും സംശയങ്ങൾക്ക് അധ്യാപകരുടെ സേവനം ലഭ്യമാക്കാനും സഹായകരമാകുന്ന രീതിയിൽ രൂപകല്പന ചെയ്ത ഒരു വെർച്വൽ സ്റ്റഡി പ്ലാറ്റ്ഫോമാണ് സി സർക്കിൾ.

കൂടുതൽ വിവരങ്ങൾക്ക്: +91 8086663006